Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lebanon

ല​ബ​ന​നി​ൽ അധിനിവേശം തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ

ബെ​​​​​യ്റൂ​​​​​ട്ട്: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ സ​​​​​മാ​​​​​ധാ​​​​​ന​​​​​ക്ക​​​​​രാ​​​​​ർ നി​​​​​ല​​​​​വി​​​​​ൽ​​​​​ വ​​​​​ന്നി​​​​​ട്ടും ല​​​​​ബ​​​​​ന​​​​​നി​​​​​ൽ അ​​​​​ധി​​​​​നി​​​​​വേ​​​​​ശം തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​സ്ര​​​​​യേ​​​​​ൽ. തെ​​​​​ക്ക​​​​​ൻ ല​​​​​ബ​​​​​ന​​​​​നു​​​​​ള്ളി​​​​​ൽ 10 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റോ​​​​​ളം വ്യാ​​​​​പി​​​​​ച്ചു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഇ​​​​​സ്രേ​​​​​ലി സൈ​​​​​ന്യം ഇ​​​​​പ്പോ​​​​​ഴും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഭീ​​​​​ഷ​​​​​ണി​​ തു​​​​​ട​​​​​ച്ചു​​​​​നീ​​​​​ക്കാ​​​​​ൻ സൈ​​​​​ന്യം തു​​​​​ട​​​​​ർ​​​​​ന്നും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​മെ​​​​​ന്ന് ഇ​​​​​സ്രേ​​​​​ലി സൈ​​​​​ന്യം ത​​​​​ങ്ങ​​​​​ളു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ടെ​​​​​ലി​​​​​ഗ്രാം ചാ​​​​​ന​​​​​ലി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ തെ​​​​​ക്ക​​​​​ൻ ഭാ​​​​​ഗ​​​​​ത്ത് ഇ​​​​​സ്രേലി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യി ല​​​​​ബ​​​​​നീ​​​​​സ് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. ഇ​​​​​റാ​​​​​ൻ-​​​​​അ​​​​​മേ​​​​​രി​​​​​ക്ക സ​​​​​മാ​​​​​ധാ​​​​​ന​​​​​ക്ക​​​​​രാ​​​​​ർ സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഇ​​​​​സ്രേലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു ഇ​​​​​തു​​​​​വ​​​​​രെ പ​​​​​ര​​​​​സ്യ​​​​​പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. ത​​​​​ന്‍റെ അ​​​​​ഭി​​​​​പ്രാ​​​​​യം പ​​​​​ല​​​​​പ്പോ​​​​​ഴാ​​​​​യി പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഫോ​​​​​ക്സ് ന്യൂ​​​​​സി​​​​​ന് ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ നെ​​​​​ത​​​​​ന്യാ​​​​​ഹു പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

ഒ​​​​​രു ന​​​​​ല്ല കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ ത​​​​​ങ്ങ​​​​​ൾ പ​​​​​ല​​​​​പ്പോ​​​​​ഴും യോ​​​​​ജി​​​​​ക്കു​​​​​ക​​​​​യും വി​​​​​യോ​​​​​ജി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യാ​​​​​റു​​​​​ണ്ടെ​​​​​ന്ന് ട്രം​​​​​പു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം സം​​​​​ബ​​​​​ന്ധി​​​​​ച്ച് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. സ​​​​​മാ​​​​​ധാ​​​​​ന ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ൽ നേ​​​​​രി​​​​​ട്ട് പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​ട്ടി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ അ​​​​​ന്തി​​​​​മക​​​​​രാ​​​​​റി​​​​​ന്‍റെ പ​​​​​ക​​​​​ർ​​​​​പ്പ് അ​​​​​വ​​​​​ർ​​​​​ക്ക് ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യി ബു​​​​​ധ​​​​​നാ​​​​​ഴ്ച ന​​​​​ട​​​​​ന്ന പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. ല​​​​​ബ​​​​​ന​​​​​നി​​​​​ലെ ഇ​​​​​സ്ര​​​​​യേ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്ന് പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. ഇ​​​​​ത് ത​​​​​ള്ളി ഇ​​​​​സ്ര​​​​​യേ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

International

ലബനനിലെ ഇസ്രേലി ബോംബാക്രമണത്തിൽ വൈദികൻ കൊല്ലപ്പെട്ടു

ബെ​​​യ്റൂ​​​ട്ട്: ല​​​ബ​​​ന​​​നി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​നും.

ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം ഉ​​​ച്ച​​​യ്ക്ക് തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലു​​​ണ്ടാ​​​യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മാ​​​റോ​​​ണൈ​​​റ്റ് ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ല്ല​​​പ്പെ​​​ട്ട​​​ത്.​​​ദി​​​ക​​​നും ക്ലാ​​​യ​​​യി​​​ലെ ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യു​​​മാ​​​യ ഫാ. ​​​പി​​​യ​​​ർ എ​​​ൽ​​​റാ​​​ഹി(50) യാ​​​ണു കൊ

ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വീ​​​ട് ത​​​ക​​​ർ​​​ന്ന ഇ​​​ട​​​വ​​​കാം​​​ഗ​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വൈ​​​ദി​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത്.

ഇ​​​സ്ര​​​യേ​​​ൽ സൈ​​​ന്യ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള നി​​​ര​​​ന്ത​​​ര​​​മാ​​​യ പ​​​ലാ​​​യ​​​ന മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ്ര​​​ദേ​​​ശ​​​ത്തു തു​​​ട​​​ർ​​​ന്നു​​​കൊ​​​ണ്ട് ക്രൈ​​​സ്ത​​​വ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് മാ​​​ന​​​സി​​​ക പി​​​ന്തു​​​ണ​​​യും സ​​​ഹാ​​​യ​​​വും ന​​​ൽ​​​കി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഫാ. ​​​പി​​​യർ.

അ​​​തേ​​​സ​​​മ​​​യം, ല​​​ബ​​​ന​​​നി​​​ൽ തു​​​ട​​​രു​​​ന്ന ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി ക്രൈ​​​സ്ത​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. നി​​​ര​​​വ​​​ധി​​​പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യി.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്റൂ​​​ട്ടി​​​ൽ മാ​​​ത്രം 5,00,000 പേ​​​രെ​​​യാ​​​ണ് വീ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഏ​​​ക​​​ദേ​​​ശം 3,00,000 ആ​​​ളു​​​ക​​​ൾ തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​ൻ വി​​​ട്ടു​​​പോ​​​യി. തെ​​​രു​​​വു​​​ക​​​ളി​​​ലും കാ​​​റു​​​ക​​​ളി​​​ലു​​​മാ​​​ണ് ആ​​​ളു​​​ക​​​ൾ അ​​​ന്തി​​​യു​​​റ​​​ങ്ങു​​​ന്ന​​​ത്.

International

ലബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ

ബെ​​യ്റൂ​​ട്ട്: ഇ​​റാ​​ൻ അ​​നു​​കൂ​​ല ഹി​​സ്ബു​​ള്ള തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ താ​​വ​​ള​​മാ​​യ തെ​​ക്ക​​ൻ ല​​ബ​​ന​​നി​​ൽ ആ​​ക്ര​​മ​​ണം ക​​ടു​​പ്പി​​ച്ച് ഇ​​സ്ര​​യേ​​ൽ.

തെ​​ക്ക​​ൻ ല​​ബ​​ന​​നി​​ലെ അ​​തി​​ർ​​ത്തി ഗ്രാ​​മ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഒ​​ഴി​​ഞ്ഞു​​പോ​​കാ​​ൻ ജ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​സ്രേ​​ലി സേ​​ന നി​​ർ​​ദേ​​ശം ന​​ല്കി. ഇ​​സ്ര​​യേ​​ൽ ക​​ര​​യു​​ദ്ധ​​ത്തി​​നു ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.

ഇ​​സ്ര​​യേ​​ലി​​ലേ​​ക്ക് മി​​സൈ​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി ഹി​​സ്ബു​​ള്ള​​യാ​​ണ് ആ​​ദ്യം പ്ര​​കോ​​പ​​ന​​മു​​ണ്ടാ​​ക്കി​​യ​​ത്. തു​​ട​​ർ​​ന്ന് ഇ​​സ്രേ​​ലി സേ​​ന ന​​ട​​ത്തി​​യ തി​​രി​​ച്ച​​ടി​​യി​​ൽ ല​​ബ​​ന​​നി​​ൽ അ​​ന്പ​​തി​​ലേ​​റെ പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. മു​​ന്നൂ​​റി​​ലേ​​റെ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. തെ​​ക്ക​​ൻ ല​​ബ​​ന​​നി​​ൽ​​നി​​ന്ന് ആ​​യി​​ര​​ങ്ങ​​ൾ പ​​ലാ​​യ​​നം ചെ​​യ്തു.

International

ല​ബ​ന​നി​ൽ ഇ​സ്രേലി വ്യോ​മാ​ക്ര​മ​ണം: എട്ട് ഹിസ്ബുള്ള തീവ്രവാദികൾ കൊ​ല്ല​പ്പെ​ട്ടു

ബെ​​​​യ്റൂ​​​​ട്ട്: കി​​ഴ​​ക്ക​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​ട്ടു ഹി​​സ്ബു​​ള്ള തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

ല​​​​ബ​​​​ന​​​​ന്‍റെ കി​​​​ഴ​​​​ക്ക​​​​ൻ ബെ​​​​കാ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​ത്തു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​വെ​​ന്നാ​​ണ് ല​​ബ​​നീ​​സ് ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ച​​ത്. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ എ​​ത്ര തീ​​വ്ര​​വാ​​ദി​​ക​​ളു​​ണ്ടെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല, മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 24 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

പാ​​​​ർ​​​​പ്പി​​​​ട​​​​സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​നു നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ബെ​​​​കാ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ ലെ​​​​ബ​​​​നീ​​​​സ് തീ​​​​വ്ര​​​​വാ​​​​ദ ഗ്രൂ​​​​പ്പാ​​​​യ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ക​​​​മാ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ച​​​​താ​​​​യി ഇ​​​​സ്രയേ​​​​ൽ പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ല​​​​ബ​​​​ന​​​​നി​​​​ലെ തു​​​​റ​​​​മു​​​​ഖന​​​​ഗ​​​​ര​​​​മാ​​​​യ സൈ​​​​ഡ​​​​നി​​​​ലെ പ​​​​ല​​​​സ്തീ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാ​​​​മ്പി​​​​ലാ​​​​യി​​​​രു​​​​ന്നു ര​​​​ണ്ടാ​​​​മ​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണം.

ര​​​​ണ്ട് പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഹ​​​​മാ​​​​സ് ക​​​​മാ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​റി​​​​നു നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ പ​​​​റ​​​​യു​​​​ന്നു. എ​​​​ന്നാ​​​​ൽ ഹ​​​​മാ​​​​സ് ഇ​​​​ത് നി​​​​ഷേ​​​​ധി​​​​ച്ചു.

International

ലബനനിൽ കെട്ടിടങ്ങൾ തകർന്ന് 14 പേർ മരിച്ചു

ബെ​​​യ്റൂ​​​ട്ട്: ല​​​ബ​​​ന​​​നി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ ട്രി​​​പ്പോ​​​ളി​​​യി​​ൽ അ​​​ടു​​​ത്ത​​​ടു​​​ത്തു​​​ള്ള ര​​​ണ്ട് പാ​​​ർ​​​പ്പി​​​ടസ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് 14 പേ​​​ർ മ​​​രി​​​ച്ചു.

അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ട്ടു ​പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​​ത്ത് 22 പേ​​​രാ​​​ണ് കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെന്ന് അധികൃതർ പ റഞ്ഞു.

ട്രി​​​പ്പോ​​​ളി ന​​​ഗ​​​ര​​​ത്തി​​​ൽ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്തു​​​ണ്ടാ​​​കു​​​ന്ന അ​​​ഞ്ചാ​​​മ​​​ത്തെ കെ​​​ട്ടി​​​ട​​​ദു​​​ര​​​ന്ത​​​മാ​​​ണി​​​ത്. സാ​​​ന്പ​​​ത്തി​​​ക ​​​പ്ര​​​തി​​​സ​​​ന്ധി മൂ​​​ലം ല​​​ബ​​​ന​​​നി​​​ലെ കാ​​​ല​​​പ്പ​​​ഴ​​​ക്കം ചെ​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ക്കാ​​​റി​​​ല്ല.

International

തു​ർ​ക്കി, ല​ബ​ന​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് മാ​ർ​പാ​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: എ​​​​ല്ലാ​​​​വ​​​​രും ഒ​​​​രു​​​​മി​​​​ച്ചു നി​​​​ന്നാ​​​​ൽ സ​​​​മാ​​​​ധാ​​​​നം സാ​​​​ധ്യ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണെ​​​​ന്ന് തു​​​​ർ​​​​ക്കി​​​​യി​​​​ലേ​​​​ക്കും ല​​​​ബ​​​​ന​​​​നി​​​​ലേ​​​​ക്കും ന​​​​ട​​​​ത്തി​​​​യ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക യാ​​​​ത്ര​​​​യി​​​​ൽ മ​​​​ത​​​​നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യു​​​​ള്ള ത​​​​ന്‍റെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

ഇ​​​​ന്ന​​​​ലെ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ത്രി​​​​കാ​​​​ല പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ. ത​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ക​​​​യും അ​​​​നു​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യും വി​​​​ജ​​​​യ​​​​ത്തി​​​​നാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ന​​​​ന്ദി പ​​​​റ​​​​യു​​​​ന്ന​​​​താ​​​​യും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.


എ​​​​ല്ലാ ക്രൈ​​​​സ്ത​​​​വ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഐ​​​​ക്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള ന​​​​മ്മു​​​​ടെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ദൈ​​​​വ​​​​ത്തി​​​​നു ന​​​​ന്ദി പ​​​​റ​​​​യാം. തു​​​​ർ​​​​ക്കി​​​​യി​​​​ലെ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്താ​​​​നാ​​​​യ​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ട്. അ​​​​വ​​​​ർ ക്ഷ​​​​മി​​​​ച്ചും ശ്ര​​​​വി​​​​ച്ചും പീ​​​​ഡി​​​​ത​​​​ർ​​​​ക്കു ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്തും സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ന് സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​ണ്. ല​​​​ബ​​​​ന​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്ക​​​​വെ ആ ​​​​രാ​​​​ജ്യം സ​​​​ഹ​​​​വ​​​​ർ​​​​ത്തി​​​​ത്ത​​​​ത്തി​​​​ന്‍റെ ഒ​​​​രു മൊ​​​​സൈ​​​​ക്ക് ആ​​​​യി തു​​​​ട​​​​രു​​​​ന്നു​​​​വെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. ആ ​​​​മാ​​​​തൃ​​​​ക​​​​യ്ക്ക് നി​​​​ര​​​​വ​​​​ധി ആ​​​​ളു​​​​ക​​​​ൾ സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കു​​​​ന്ന​​​​തു കാ​​​​ണാ​​​​നാ​​​​യി.


പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​വ​​​​രെ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു​​​​കൊ​​​​ണ്ടും ത​​​​ട​​​​വു​​​​കാ​​​​രെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ടും ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഭ​​​​ക്ഷ​​​​ണം പ​​​​ങ്കി​​​​ട്ടു​​​​കൊ​​​​ണ്ടും സു​​​​വി​​​​ശേ​​​​ഷം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന ആ​​​​ളു​​​​ക​​​​ളെ ക​​​​ണ്ടു​​​​മു​​​​ട്ടാ​​​​നാ​​​​യി. ബെ​​​​യ്റൂ​​​​ട്ട് തു​​​​റ​​​​മു​​​​ഖ​​​​ത്ത് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച എ​​​​ന്നെ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം വി​​​​കാ​​​​ര​​​​ഭ​​​​രി​​​​ത​​​​നാ​​​​ക്കി. പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളേ​​​​റെ​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും ല​​​​ബ​​​​നീ​​​​സ് ജ​​​​ന​​​​ത​​​​യു​​​​ടെ വി​​​​ശ്വാ​​​​സ തീ​​​​ക്ഷ്ണ​​​​ത ഏ​​​​വ​​​​ർ​​​​ക്കും മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

International

ലെ​ബ​ന​നി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം. വ്യാ​ഴാ​ഴ്ച​യാ​ണ് തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യാ​ണ് വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ലെ​ബ​നീ​സ്-​ഇ​സ്ര​യേ​ലി സി​വി​ലി​യ​ൻ പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം.

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പ്പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ലെ​ബ​ന​നി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നും ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നി​ല്ല. ഇ​തു​കൂ​ടാ​തെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ശ​ത്രു​ത അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ആ​ക്ര​മ​ണം ഇ​സ്ര​യേ​ലി സൈ​ന്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ലെ​ബ​ന​ൻ സ​ർ​ക്കാ​ർ ഹി​സ്ബു​ള്ള​യെ നി​രാ​യു​ധീ​ക​രി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ഇ​സ്ര​യേ​ലി സൈ​ന്യം വ്യ​ക്ത​മാ​ക്കി. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ന​ടു​വി​ലു​ള്ള ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും ഇ​സ്ര​യേ​ലി സൈ​ന്യം അ​റി​യി​ച്ചു.

 

 

International

ലെയോ മാർപാപ്പയ്ക്ക് ലബനനിൽ ഊഷ്മള വരവേല്പ്

ബെ​യ്റൂ​ട്ട്: മൂ​ന്നു ദി​വ​സ​ത്തെ തു​ർ​ക്കി സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ പ്രാ​ദേ​ശി​ക​സ​മ​യം വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെയ്റൂ​ട്ടി​ലെ റ​ഫീ​ഖ് ഹ​രീ​രി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്ക് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ അദ്ദേ​ഹ​ത്തെ ല​ബ​ന​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ആ​ഊ​ൻ, വ​ത്തി​ക്കാ​ൻ നു​ൻ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ജോ​സ​ഫ് സ്പി​ത്തേ​രി എ​ന്നി​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

ഒ​രു ല​ബ​ന​നീ​സ് ബാ​ല​നും ബാ​ലി​ക​യും ചേ​ർ​ന്നു ന​ല്കി​യ ഗോ​ത​ന്പ​പ്പവും ഉപ്പും മാ​ർ​പാ​പ്പ രു​ചി​ച്ചു​നോ​ക്കി. അ​തി​ഥി​ക​ൾ​ക്ക് അ​പ്പവും ഉപ്പും ന​ല്കി സ്വീ​ക​രി​ക്കു​ന്ന​ത് പു​രാ​ത​ന​മാ​യ ല​ബ​നീ​സ് പാ​ര​ന്പ​ര്യ​മാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചു ന​ല്ക​പ്പെ​ട്ട ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​ത്തി​ൽ ദേ​ശീ​യ​ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് മാ​ർ​പാ​പ്പ​യു​ടെ വാ​ഹ​ന​വ്യൂ​ഹം പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി​യി​ലേ​ക്കു നീ​ങ്ങി. അ​വി​ടെ​വ​ച്ച് അ​ദ്ദേ​ഹം ദേ​ശീ​യ​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഇ​ന്നു രാ​വി​ലെ അ​ന്നാ​യ​യി​ലെ വി​ശു​ദ്ധ മാ​റൂ​ൺ ആ​ശ്ര​മ​ത്തി​ലെ സ​ന്ദ​ർ​ശ​നം, ല​ബ​നീ​സ് വി​ശു​ദ്ധ​നാ​യ ഷാ​ർ​ബ​ലി​ന്‍റെ ശ​വ​കു​ടീ​ര​ത്തി​ൽ പ്രാ​ർ​ഥ​ന, ഔ​ർ ലേ​ഡി ഓ​ഫ് ല​ബ​ന​ൻ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് അ​ല്മാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഭാ​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച, നു​ൺ​ഷ്യേ​ച്ച​റി​ൽ​വ​ച്ച് മാ​റോ​ണൈ​റ്റ് പാ​ത്രി​യ​ർ​ക്കീ​സ് ബെ​ഷാ​റ ബൂ​ത്രോ​സ് അ​ൽ റ​ഹി​യു​മാ​യി ച​ർ​ച്ച എ​ന്നി​വ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ക്ത​സാ​ക്ഷി​ക​ളു​ടെ ച​ത്വ​ര​ത്തി​ൽ​വ​ച്ച് എ​ക്യു​മെ​നി​ക്ക​ൽ-മ​താ​ന്ത​ര സ​മ്മേ​ള​നം, പാ​ത്രി​യ​ർ​ക്ക​ൽ മൈ​താ​നി​യി​ൽ​വ​ച്ച് യു​വ​ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച എ​ന്നീ പ​രി​പാ​ടി​ക​ളു​ണ്ട്.

നാ​ളെ രാ​വി​ലെ ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​നും ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്തി​ൽ പ്രാ​ർ​ഥ​ന​യ്ക്കും ശേ​ഷം പ​ത്ത​ര​യ്ക്ക് ബെ​യ്റൂ​ട്ട് വാ‌​ട്ട​ർ​ഫ്ര​ണ്ടി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടേ​മു​ക്കാ​ലി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​യ​യപ്പ്. നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ മാ​ർ​പാ​പ്പ റോ​മി​ൽ തി​രി​ച്ചെ​ത്തും.

International

ലബനനിൽ ഇസ്രേലി വ്യോമാക്രമണം

ബെ​​​യ്റൂ​​​ട്ട്: ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​സ്രേ​​​ലി സേ​​​ന വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ വ്യാ​​​ഴാ​​​ഴ്ച ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ജ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ് സേ​​​ന ന​​​ല്കി​​​യി​​​രു​​​ന്നു.

ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും മ​​​റ്റൊ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ല​​​ബ​​​നീ​​​സ് ആ​​​രോ​​​ഗ്യ​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ​​യ​​​നു​​​സ​​​രി​​​ച്ച് ഹി​​​സ്ബു​​​ള്ള​​​യെ നി​​​രാ​​​യു​​​ധീ​​​ക​​​രി​​​ക്കാ​​​ൻ ല​​​ബ​​​നീ​​​സ് സേ​​​ന ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ നേ​​​ര​​​ത്തേ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.

Latest News

Corehub Up